
ചെന്നൈ: ആദ്യ ടെസ്റ്റിലെ തോൽവിയ്ക്ക് ഇംഗ്ലണ്ടിനോട് പകരം വീട്ടി ഇന്ത്യ. രണ്ടാം ടെസ്റ്റിൽ 317 റൺസിന് തകർത്ത് പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി. 482 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിനെ 164 റണ്‍സിന് എറിഞ്ഞിട്ടു.
അഞ്ചു വിക്കറ്റ് വീഴ്ത്തിയ അക്‌സർ പട്ടേലാണ് ഇംഗ്ലണ്ടിന് തിരിച്ചടി നൽകിയത്. അശ്വിൻ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ, കുൽദീപ് രണ്ടു വിക്കറ്റെടുത്തു.സ്കോർ: ഇന്ത്യ– 329, 286. ഇംഗ്ലണ്ട്–134, 164. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിൽ നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്, ആദ്യ സെഷനിൽ നാലു വിക്കറ്റുകൾ കൂടി നഷ്ടമായി.
ദിവസങ്ങൾക്ക് മുൻപ് ഇതേവേദിയിൽവച്ചാണ് ഇംഗ്ലണ്ട് ഇന്ത്യയെ 227 റൺസിന് പരാജയപ്പെടുത്തിയത്. 420 റൺസ് പിന്തുടർന്ന ഇന്ത്യ 192 റൺസിന് പുറത്താവുകയായിരുന്നു. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഫെബ്രുവരി 24 മുതൽ അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടക്കും.