food-

പറക്കും ദോശ എന്ന പേര് കേട്ടാൽ തന്നെ എന്താണ് ആ വിഭവം എന്ന് ചിന്തിക്കുന്നവർ അധികം തലപുകയ്‌ക്കേണ്ട, നമ്മുടെ സാദാ മസാല ദോശ ചൂടോടെ പ്‌ളേറ്റിലേക്ക് വയ്ക്കുന്നതിന് പകരം പാചകക്കാരൻ ചട്ടുകത്തിൽ നിന്നും ആകാശത്തിലേക്ക് പറത്തി വിട്ടാലോ! മുംബയ് തെരുവിൽ പറക്കും ദോശയുണ്ടാക്കി മാജിക് കാട്ടുന്ന ഒരു തട്ടുകടയിലെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പറപറക്കുകയാണ്. മൂന്ന് ദോശക്കല്ലുകളിൽ ഒരേസമയം ദോശ പരത്തി ചുടുന്ന പാചകക്കാരനായ യുവാവാണ് ദോശയെ ചട്ടുകത്തിലെടുത്ത് പറത്തുന്നത്. പിന്നിൽ നിന്നും ഒരാൾ കൃത്യമായി പറക്കും ദോശയെ പാത്രത്തിലാക്കി ആവശ്യക്കാർക്കായി നൽകുകയും ചെയ്യുന്നുണ്ട്. കൂടുതൽ ഉയരത്തിൽ പറത്തൂ എന്ന് ഭക്ഷണം കഴിക്കാനെത്തിയവർ പാചകക്കാരനോട് പറയുന്നതും വീഡിയോയിൽ കേൾക്കാനാവും. എന്നാൽ ആഹാരത്തോട് അനാദരവ് പാടില്ലെന്ന വാദവുമായി കമന്റ് ബോക്സിൽ പ്രതികരിച്ചവരുടെ എണ്ണവും കുറവല്ല. പറക്കും ദോശയുടെ വീഡിയോ ഇവിടെ കാണാം.