priya

ഒരു കാലത്ത് മലയാളികളുടെ ചോക്ലേറ്റ് നായകനായിരുന്നു ചാക്കോച്ചൻ. അനിയത്തി പ്രാവ് മുതൽ പെൺകുട്ടികളുടെ ഹൃദയം കീഴടക്കാൻ കുഞ്ചോക്കോ ബോബന് കഴിഞ്ഞു. പക്ഷേ, ചാക്കോച്ചന്റെ മനസ് കീഴടക്കിയത് പ്രിയയായിരുന്നു. ഈ വാലന്റൈൻസ് ദിനത്തിൽ പ്രിയയ്‌ക്ക് എഴുതിയ കത്തുകളും പഴയകാല ചിത്രവുമൊക്കെ ചാക്കോച്ചൻ പങ്കുവച്ചത് ഏറെ വൈറലായി.

'വർഷം 1999, ഈ പെൺകുട്ടി ആയിരുന്നു എന്റെ വാലന്റൈൻ; ഇന്നുമെന്നും ഇനിയെന്നും.. പലരും അക്കാലത്ത് എനിക്കു കിട്ടിയ കത്തുകളെ കുറിച്ചു ചോദിക്കാറുണ്ട്. എങ്കിൽ ഇതാ, ഞാൻ അങ്ങോട്ട് അയച്ച ചില കത്തുകൾ.. പ്രിയ കുഞ്ചാക്കോ, പ്രിയ ആൻ സാമുവൽ ആയിരുന്ന കാലത്ത് ഹാപ്പി വാലന്റൈൻസ് ഡേ...'' ഇതായിരുന്നു കുഞ്ചോക്കോ ബോബന്റെ കുറിപ്പ്.