health-center

തിരുവനന്തപുരം: സംസ്ഥാനത്തെ 64 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വീഡിയോ കോൺഫറൻസിലൂടെ നടത്തുന്ന ചടങ്ങിൽ മന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷത വഹിക്കും.
തിരുവനന്തപുരം-4, കൊല്ലം-5, പത്തനംതിട്ട-3, ആലപ്പുഴ-10, കോട്ടയം-7, ഇടുക്കി-8, എറണാകുളം-8, തൃശൂർ-5, കോഴിക്കോട്-8, കണ്ണൂർ-3, കാസർകോട്-3 എന്നിങ്ങനെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ മാറനല്ലൂർ, വിളവൂർക്കൽ, പെരുമാതുറ, വേളി എന്നിവിടങ്ങളിലാണ്. നവകേരളം കർമ്മ പദ്ധതിയുടെ ആർദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്.