നാലരവർഷം കൊണ്ട് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കിയെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. നിരവധി പേർക്ക് തൊഴിൽ നൽകാനും സർക്കാരിനായി. നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി നിരവധി നിയമങ്ങൾ ഭേദഗതി ചെയ്തു ഇതിനായി ഏഴോളം നിയമങ്ങളാണ് ഭേദഗതി ചെയ്തത്. വ്യവസായ ലൈസൻസ് കാലാവധി അഞ്ച് വർഷമായി ഉയർത്തുകയും ചെയ്തു.

വ്യവസായ മുന്നേറ്റത്തിന് വേണ്ടി നിരന്തരമായ ഇടപെടലാണ് വ്യവസായ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. കേരളം സ്വന്തമായി നിർമ്മിച്ച ഇലക്ട്രിസ് ഓട്ടോറിക്ഷ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യാനായത് വൻ നേട്ടമായി. മരുന്ന് നിർമ്മാണ മേഖലയിലും വൻ കുതിച്ചുചാട്ടമാണ് ഇക്കാലയളവിൽ ഉണ്ടായത്. വാണിജ്യ മേഖലയിലെ പുരോഗതിക്കായി നിരവധി പദ്ധതികൾ കൊണ്ടുവന്നു. കേരളം അനുകൂലമായ ബിസിനസ് സാഹചര്യമുള്ള സംസ്ഥാനമായി നീതി അയോഗ് സാക്ഷ്യപ്പെടുത്തിയതും കേരളത്തിന് അംഗീകാരമായി.

ep-jayarajan-