കൊച്ചി: തുടർ‌ച്ചയായ എട്ടാം നാളിലും ഇന്ധനവില കൂടി. തിരുവനന്തപുരത്ത് പെട്രോളിന് ഇന്നലെ 30 പൈസ വർദ്ധിച്ച് വില 91.17 രൂപയായി. 37 പൈസ ഉയർന്ന് 85.67 രൂപയാണ് ഡീസൽ വില. എട്ടു ദിവസത്തിനിടെ പെട്രോളിന് 2.34 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്.