കൊവിഡ് പടർന്നത് വുഹാനിലെ ലാബിൽ നിന്നാണെന്ന വാദം ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം തള്ളി . വവ്വാലുകളിൽ നിന്നോ ശീതികരിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാം വൈറസ് മനുഷ്യരിലെത്തിയതെന്നാണ് ചൈന സന്ദർശിച്ച ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം കരുതുന്നത്.