mohanlal

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെക്കുറിച്ചുള്ള അമിതാഭ് ബച്ചന്റെ ആശങ്കയ്ക്ക് മറുപടി നൽകി സൂപ്പർ സ്റ്റാർ മോഹൻലാൽ. നൂറു കോടി മുതൽ മുടക്കുള്ള ഈ സിനിമയുടെ ബജറ്റ് മലയാള സിനിമയ്ക്ക് താങ്ങാനാകുമോയെന്ന് മോഹൻലാലുമായുള്ള കൂടിക്കാഴ്ചക്കിടയിൽ അമിതാഭ് ബച്ചൻ ചോദിച്ചിരുന്നു.

എന്നാൽ മലയാള സിനിമ പുതിയ മാർക്കറ്റുകൾ കണ്ടെത്തി കുതിക്കുകയാണെന്ന് മോഹൻലാൽ മറുപടി നൽകി. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശനാണ് അമിതാഭ് ബച്ചൻ പങ്കുവെച്ച ആശങ്കയെക്കുറിച്ച് മനസ് തുറന്നത്.

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദ്രാബാദ് റാമോജി ഫിലിം സിറ്റിയിൽ നടക്കുകയായിരുന്നു. ഒരു ദിവസം അമിതാഭ് ബച്ചൻ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ലാൽ എന്നോട് പറഞ്ഞു. ലാലേ നമുക്കൊന്ന് പോയി കാണാം എന്നായി ഞാൻ. അങ്ങനെ ഞങ്ങൾ അദ്ദേഹത്തിന്റെ മുറിയുടെ മുന്നിലെത്തി, രാത്രി 10.30 ന്. ബ്ളാക് ക്യാറ്റ്‌സൊക്കെ നിൽക്കുന്നുണ്ട്. പ്രിയദർശൻ പറയുന്നു.

ഞങ്ങൾ വന്ന കാര്യം അവർ അദ്ദേഹത്തെ അറിയിച്ചു. പെട്ടന്ന് വാതിൽ തുറന്നു വന്നു. ഞങ്ങളെ അദ്ദേഹം അകത്തേക്ക് വിളിച്ചു. അന്ന് മോഹൻലാലിന് പത്ഭൂഷൺ കിട്ടിയ ദിവസമാണ്. മോഹൻലാൽ അഭിനന്ദനങ്ങൾ എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. അവാർഡ് അനൗസ് ചെയ്തു നിമിഷങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നോർക്കണം. മരക്കാറിന്റെ അത്രയും ബിഗ് ബജറ്റ് മലയാള സിനിമയ്ക്ക് താങ്ങാനാകുമോ എന്ന ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചത്.

എന്നാൽ മലയാള സിനിമ പുതിയ മാർക്കറ്റുകൾ കണ്ടെത്തി കുതിക്കുകയാണെന്ന ലാലിന്റെ മറുപടിയിൽ അദ്ദേഹം സന്തോഷവാനായെന്നും പ്രിയദ‌ർശൻ പറയുന്നു. പ്രിയദർശന്റെ ഡ്രീം പ്രൊജക്ടായ മരക്കാർ 100 കോടി ബജറ്റിലൊരുങ്ങിയ ആദ്യ മലയാള ചിത്രം കൂടിയാണ്. മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.