pinarayi-vijayam

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമന നിരോധനം ശുപാർശെ ചെയ്തവരാണ് യുഡിഎഫ് എന്നും ഉമ്മൻ ചാണ്ടി ഉദ്യോഗാർത്ഥികളുടെ കാലിൽ വീണ്ട് എല്ലാ കഷ്ടതകൾക്കും ഉത്തരവാദി താനാണെന്ന് ഏറ്റുപറയണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയിൽ ഒരു കാലുപിടിക്കൽ രംഗം കണ്ടു. യാഥാർത്ഥത്തിൽ ആരുടെകാലോണോ പിടിച്ചത് അദ്ദേഹമാണ് ഉദ്യോഗാർത്ഥികളുടെ കാലിൽ വീഴേണ്ടത്. എന്നിട്ട് പറയണം എല്ലാ കഷ്ടത്തിനും ഇടയായത് താനാണെന്ന്. താനാണിതിന് ഉത്തരവാദിയെന്ന് അദ്ദേഹം പറയണം. മുഖ്യമന്ത്രി പറഞ്ഞു

അവരോട് അത്തരമൊരു തുറന്നു പറച്ചിലുണ്ടായാൽ അൽപം അവരോട് നീതി കാണിച്ചു എന്ന് പറയാനാകുമെന്നും മുട്ടിലിഴയേണ്ടതും മറ്റാരുമല്ലെന്നും മുഖ്യമന്ത്രി പറയുന്നു. ഇവിടെ യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വഞ്ചിക്കുന്നതിനുമുളള നടപടികളുമാണ് യുഡിഎഫ് ബോധപൂർവ്വം സ്വീകരിച്ചു വരുന്നത്. യൂണിഫോമിട്ട സേനകളിലേക്കുളള റാങ്ക് ലിസ്റ്റ് കാലാവധി നേരത്തെ മൂന്ന് വർഷമായിരുന്നത് ഒരു വർഷമായി കുറച്ചത് 2014 ജൂണിൽ ആയിരുന്നു. അതിനായി അന്നത്തെ പിഎസ്സി ചെയർമാന് കത്തെഴുതിയ ആഭ്യന്തരമന്ത്രി ആരായിരുന്നു എന്നും മുഖ്യമന്ത്രി ചോദിച്ചു.

എൻജെഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയാത്തതും ആരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോളാ പ്രശ്നങ്ങൾ ഉയർത്തുന്ന ആളുകൾ മറുപടി പറയേണ്ടത് ഈ ഉദ്യോഗാർത്ഥികളോടാണ്. തങ്ങൾ വഞ്ചിക്കാൻ ശ്രമിക്കുന്ന യുവജനങ്ങളോടാണ്. അദ്ദേഹം പറഞ്ഞു.

റാങ്ക് ലിസ്റ്റ് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നത് ലക്ഷക്കണക്കിന് വരുന്ന തൊഴിലന്വേഷകരുടെ അവസരങ്ങൾ ഇല്ലാതാക്കുമെന്നത് ഗൗരവകരമായ കാര്യമാണ്. കൃത്യമായി പരീക്ഷകൾ നടത്തുകയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും അതിലൂടെ എല്ലാവർക്കും അവസരം ലഭിക്കുകയുമാണ് സർക്കാരിന്റെ നയം. നമ്മുടം ഉദ്യോഗാർത്ഥികൾ പാവപ്പെട്ട തൊഴിലന്വേഷകർ അവരെ അപടമായ രീതിയിൽ സമരം നടത്താൻ പ്രേരിപ്പിക്കുന്നത് അപകടകരമായ കളിയാണെന്ന ഓർമിപ്പിക്കാനുളളു. അത് തിരിച്ചറിയാൻ യുവജനങ്ങൾക്ക് കഴിയണമെന്നേ അഭ്യർത്ഥിക്കാനുളളു എന്നും മുഖ്യ മന്ത്രി പറഞ്ഞു.