dolphin

സ്വന്തം ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ഫോട്ടോയിൽ പകർത്തിവെയ്ക്കുന്നവരാണ് ഭൂരിഭാഗം പേരും. അങ്ങനെ തന്നെയായിരുന്നു ഡേവും. ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പം കടൽക്കരയിൽ എത്തിയ ഡേവ് കടലിന്റെ പശ്ചാത്തലത്തിൽ ഭാര്യയുടെ മനോഹരമായ ചിത്രം എടുക്കാൻ എത്തിയതായിരുന്നു. വയറ്റിലെ കുഞ്ഞിന്റെ വളർച്ചയുടെ ഓരോ കാലഘട്ടവും ഫോട്ടോ എടുത്ത് സൂക്ഷിക്കണമെന്ന ആഗ്രഹവുമായി എത്തിയ ഡേവിനെ അമ്പരപ്പിച്ചുകൊണ്ട് ഫോട്ടോയിൽ കടലിൽ നിന്നും ഒരു അതിഥികൂടി കടന്ന് കൂടി.

കടലിന് അഭിമുഖമായി തിരിഞ്ഞ് നിന്ന് മനോഹരമായി പുഞ്ചിരിച്ച് നിൽക്കുന്ന ഭാര്യയുടെ ചിത്രമായിരുന്നു ഡേവ് പകർത്തിയത്. ഒരു സാധാരണ ചിത്രം. എന്നാൽ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോഴാണ് ഡേവും ഭാര്യയും ചിത്രത്തിൽ പതിഞ്ഞിരിക്കുന്ന അത്ഭുതം കാണുന്നത്. അപ്രതീക്ഷിതമായി കടലിൽ നിന്നും എത്തിയ ഒരു അതിഥി കൂടി ചിത്രത്തിൽ പതിഞ്ഞിരിക്കുന്നു. ചിത്രം കണ്ട് ദന്പതികൾക്ക് സന്തോഷമടക്കാനായില്ല.

ഭാര്യയെ ഫോട്ടോ എടുക്കാനായി നിർത്തിയതിന് ശേഷം ക്യാമറ ക്ലിക്ക് ചെയ്തപ്പോൾ ആ കാഴ്ച്ച ഡേവ് കണ്ടിരുന്നില്ല. കടലിൽ നിന്നൊരു ശബ്ദം ഇരുവരും കേട്ടിരുന്നു എന്ന് മാത്രം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനാൽ ആഞ്ജലീനയും തിരിഞ്ഞു നോക്കിയില്ല. ചിത്രങ്ങളെല്ലാമെടുത്ത് കഴിഞ്ഞതിന് ശേഷം എടുത്ത ഫോട്ടോകൾ നോക്കുമ്പോഴാണ് കടലിൽ നിന്ന് കേട്ട ശബ്ദത്തിന്റെ ഉടമയെ ഡേവും ആഞ്ജലീനയും തിരിച്ചറിയുന്നത്. ജീവിതകാലം മുഴുവൻ ഓർത്ത് വെക്കാവുന്ന സുന്ദരനിമിഷമാണ് തങ്ങൾ പകർത്തിയതെന്ന് ഇരുവരും തിരിച്ചറിഞ്ഞത്.

dolphin