
സാമൂഹിക മാദ്ധ്യമങ്ങളിൽ സിനിമാതാരങ്ങൾ പങ്കുവെയ്ക്കുന്ന ഓരോ ഫോട്ടോയും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ലൈക്കും ഷെയറും ചെയ്ത് പോകുകമാത്രമല്ല താരങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളുടെയും വാച്ചുകളുടേയുമൊക്കെ ബ്രാന്റും വിലയും വരെ അവർ തിരഞ്ഞു പോകും. അങ്ങനെ നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹസ്തകാരത്തിന് പൃഥ്വിരാജ് ധരിച്ച ടീഷർട്ടിന് പിറകെ പോയ ആരാധകർ ഇപ്പോൾ ഷോക്കടിച്ച അവസ്ഥയിലാണ്.
നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹസ്തകാരത്തിന് എത്തിയപ്പോൾ പൃഥ്വിരാജ് ധരിച്ച ടീഷർട്ട് ആരാധകരുടെയും ഫാഷൻ പ്രേമികളുടെയും ശ്രദ്ധ നേടിയിരുന്നു. പിന്നാലെ പൃഥ്വിരാജ് പങ്കുവെച്ച ചിത്രങ്ങളിലെ ടീഷർട്ടിനു പിന്നാലെയായി ആരാധകർ. ആരാധകരുടെ അന്വേഷണം ഒടുവിൽ ചെന്നെത്തിയത് ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ബർബെറിയിലാണ്.
ബർബെറിയുടെ ലോഗ് ടേപ് പോളോ ഷർട്ട് ആണ് പൃഥ്വിരാജ് ധരിച്ചത്. കോട്ടൻ കൊണ്ടാണ് ഈ ടീഷർട്ട് തയാറാക്കിയിരിക്കുന്നത്. ടീഷർട്ടിന്റെ തോൾഭാഗത്ത് കറുപ്പിൽ വെള്ളനിറംകൊണ്ട് ബെർബറിയുടെ ലോഗ പതിച്ചിട്ടുണ്ട്. 421 യൂറോ ആണ് ഇതിന്റെ വില. ഇന്ത്യൻ രൂപയിൽ ഏകദേശം 37000 രൂപ വരും.
ഫെബ്രുവരി 14ന് കൊച്ചിയിൽവെച്ചായിരുന്നു നാദിർഷയുടെ മകളുടെ വിവാഹസത്കാരം. പ്രമുഖതാരങ്ങൾ ഉൾപ്പടെ സിനിമാരംഗത്തെ നിരവധിപ്പേർ സത്കാരത്തിന് എത്തിയിരുന്നു.
അടുത്തിടെ മമ്മൂട്ടി ധരിച്ച ഒരു വാച്ചിന്റെ പിറകെയും ആരാധകർ അന്വേഷണവുമായി ഇറങ്ങിയിരുന്നു. ജർമൻ കമ്പനിയായ A. Lange & Söhne യുടെ വാച്ചാണ് മമ്മൂട്ടി അണിഞ്ഞതെന്നും വാച്ചിന് 50 ലക്ഷം രൂപയാണ് വിലയെന്നുമായിരുന്നു അന്ന് ആരാധകരുടെ കണ്ടെത്തൽ.