
മഡ്ഗാവ്: ഈ സീസൺ ഐ.എസ്.എല്ലിൽ എട്ടാം തോൽവി ഏറ്റുവാങ്ങി കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്.സി 4-0ത്തിനാണ് ബ്ളാസ്റ്റേഴ്സിനെ തറപറ്റിച്ചത്.ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 58,63 മിനിട്ടുകളിലായി സൻഡാസയിലൂടെയാണ് ഹൈദരാബാദ് സ്കോറിംഗ് തുടങ്ങിയത്. 86-ാം മിനിട്ടിൽ അഡ്രിയാനേയും 90-ാം മിനിട്ടിൽ യാവോ വിക്ടറുമാണ് പട്ടിക പൂർത്തിയാക്കിയത്.
ഈ വിജയത്തോടെ 18മത്സരങ്ങളിൽ നിന്ന് 27 പോയിന്റായ ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് സെമി സാദ്ധ്യത വർദ്ധിപ്പിച്ചു.16 പോയിന്റുള്ള ബ്ളാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.