child

കമ്പളക്കാട്: ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് വയനാട് കമ്പളക്കാട് ടൗണിന് സമീപം കൊളങ്ങോട്ടിൽ ഷാനിബിന്റെയും അഷീദയുടയും മകൻ മുഹമ്മദ് യാമിൻ (ഒന്നര വയസ്)​ മരണപ്പെട്ടു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. നിരക്കി മാറ്റുന്ന രീതിയിൽ ഘടിപ്പിച്ചിരുന്ന ഗേറ്റ്,​ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.