
ബർമ: അട്ടിമറിയിലൂടെ മ്യാൻമറിന്റെ അധികാരം കൈയാളുന്ന സൈനിക നടപടിക്കെതിരെ യു.എൻ ശക്തമായ ഭാഷയിൽ താക്കീത് നൽകി. അട്ടിമറിയെത്തുടർന്ന് രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങളോട് കർശനമായി പ്രതികരിക്കുകയാണെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ദക്ഷിണ കൊറിയയിലെ അസ്ട്രാസെനക–എസ്‌കെ ബയോ എന്നീ സ്ഥാപനങ്ങൾക്ക് യു.എൻ പിന്തുണയോടെയുള്ള കൊവിഡ് നിർമാർജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്കായി വാക്സീൻ നൽകാനാകും. ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് ആസ്ട്രാസെനെക്ക വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. മറ്റ് വാക്സിനെ അപേക്ഷിച്ച് വിലകുറഞ്ഞതും ഫ്രിഡ്ജിന്റെ സാധാരണ താപനിലയിൽ സൂക്ഷിക്കാൻ കഴിയുമെന്നതുമാണ് ആസ്ട്രസെനെക്ക വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. എട്ടുമുതൽ പന്ത്രണ്ട് ആഴ്ചവരെ ഇടവേളയുള്ള രണ്ട ഡോസുകൾ എല്ലാ മുതിർന്നവർക്കും നൽകണമെന്നും എല്ലാ രാജ്യങ്ങളിലും ഇത് ഉപയോഗിക്കാമെന്നും ഡബ്ല്യൂ.എച്ച്.ഒ അറിയിച്ചു.
നിലവിൽ വേൾഡോ മീറ്ററിന്റെ കണക്കുകൾ പ്രകാരം ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 10.99 കോടി കടന്നു. 24.25 ലക്ഷം മരണവും 8.46 കോടി രോഗമുക്തിയും നേടി.