
ചെന്നൈ: കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ടൂൾകിറ്റ് സാമൂഹിക മാദ്ധ്യമപ്രചാരണത്തിന്റെ പേരിൽ മലയാളി അഭിഭാഷക നികിത ജേക്കബ് യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവി എന്നിവർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്ത സംഭവത്തിൽ വിമർശനവുമായി തമിഴ് നടൻ സിദ്ധാർത്ഥ്. നികിത ജേക്കബ്, ദിഷ രവി എന്നിവർ മോദിയെ കളങ്കപ്പെടുത്താനുളള അന്താരാഷ്ട്ര ഗൂഢാലോചനയുടെ കരുക്കൾ ആയിരുന്നുവെന്ന ഇന്ത്യ ടിവി എഡിറ്റർ ഇൻ ചീഫ് രജത് ശർമയുടെ ട്വീറ്റിനു മറുപടി നൽകിക്കൊണ്ട് ട്വിറ്ററിലൂടെയാണ് സിദ്ധാർത്ഥ് രംഗത്തെത്തിയത്.
ഈ മനുഷ്യനെ മോശക്കാരനാക്കി കാണിക്കുനതിലപ്പുറം ലോകത്തിന് മറ്റൊരു ജോലിയുമില്ലെന്നാണ് തോന്നുന്നത്. ഇദ്ദേഹത്തിനെതിരെ വിമർശനം വരുമ്പോൾ അതെന്തുകൊണ്ടാണ് ഗൂഢാലോചനയോ അല്ലെങ്കിൽ അതിലും വഷളായ രാജ്യദ്രോഹമോ ആയി കണക്കാക്കപ്പെടുന്നത്? ഈ മനുഷ്യന്റെ വിമർശകരെല്ലാം എന്തുകൊണ്ടാണ് കൊള്ളരുതാത്ത ആൾക്കാരായി മാറുന്നത്? എന്നാണ് ഈ ഏകാധിപത്യപരമായ 'ഗോഡ് കോംപ്ലക്സ്'(താൻ ഉന്നതനെന്ന അളവിൽക്കവിഞ്ഞ ചിന്ത) അവസാനിക്കുക? ഇരുട്ടുനിറഞ്ഞ ദിനങ്ങൾ. എന്നും സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.
Apparently the whole world has no other work than to tarnish this one person.
— Siddharth (@Actor_Siddharth) February 16, 2021
Why is it that any criticism of this man is either a conspiracy or worse yet, treason? Why are all critics of this man being made into bad people. When will this autocratic God complex end? Dark days. https://t.co/vO6pEn2T1S