
തിരുവനന്തപുരം: തുടർച്ചയായ പത്താം ദിനവും ഇന്ധനവില കൂട്ടി.പെട്രോളിന് 25 പൈസയും, ഡീസലിന് 26 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 91 രൂപ 42 പൈസയും, ഡീസലിന് 85 രൂപ 93 പൈസയുമാണ് ഇന്നത്തെ വില.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 89 രൂപ 70 പൈസയും, ഡീസലിന് 84 രൂപ 32 പൈസയുമായി.ഡീസലിന് പത്ത് ദിവസം കൊണ്ട് 2.70 രൂപയും,പെട്രോളിന് 1.45 രൂപയുമാണ് കൂട്ടിയത്. രാജ്യത്തെ പല ഉൾനാടൻ പ്രദേശങ്ങളിലും പ്രീമിയം പെട്രോൾ വില 100 രൂപ കടന്നിട്ടുണ്ട്. സാധാരണ പെട്രോൾ വിലയും 'സെഞ്ച്വറി"യോട് അടുത്തു.