gold

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. 2669 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാസർകോട് സ്വദേശി അനിൽ കുഡ്‌ലു, എയർ അറേബ്യയിൽ ഷാർജയിൽ നിന്നെത്തിയ ആലപ്പുഴ ചേർത്തല സ്വദേശി ജോൺസൻ വർഗീസ് എന്നിവരെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തു.