
ഫെബ്രുവരി പത്തൊമ്പതിനാണ് ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്നത്. ഒ ടി ടി യിൽ റിലീസ് ചെയ്താൽ സിനിമ പിന്നീട് തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിംചേംബർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിമൽ കുമാർ.
14 ജില്ലകളിലും നിങ്ങൾ റിലീസ് ചെയ്യില്ല എന്ന് പറയുന്ന തിയേറ്ററിന് മുന്നിൽ സമാന്തരമായി സ്‌ക്രീനിലൂടെ തങ്ങൾ സിനിമ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കുമെന്ന് വിമൽകുമാർ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ദൃശ്യം 2
ഇന്ന് ഏതോ ചില കൂട്ടർ പത്രസമ്മേളനത്തിൽ പറയുന്നത് ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്താൽ തീയറ്ററിൽ മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും സിനിമകൾ റിലീസ് ചെയ്യുന്നത് തടയും. ഇത് വല്ലാത്ത ചങ്കൂറ്റം ഉള്ള പ്രസ്താവന മാത്രമാണ്. ലാൽ സാറിനെ ഇഷ്ടപ്പെടുന്ന ആരാധകരുടെ അസോസിയേഷന്റെ അമരക്കാരനായ ഞാൻ നിങ്ങളോടൊക്കെ വെല്ലു വിളിച്ച് കൊണ്ട് പറയുന്നു പറയുന്നു 14 ജില്ലയിലും നിങ്ങൾ റിലീസ് ചെയ്യില്ല എന്ന് പറയുന്ന തീയേറ്ററിന് മുന്നിൽ സമാന്തരമായി സ്‌ക്രീനിലൂടെ ഞങ്ങൾ സിനിമ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കും. ഈച്ചയും കൊതുകും പൂപ്പലും പിടിച്ചിരിക്കുന്ന തീയേറ്റർ ഉടമകളെ മോഹൻലാൽ ആരാധകർ അങ്ങനെ ഭയപ്പെടുന്ന ആൾക്കാർ അല്ല. അതിനെ ചുക്കാൻ പിടിക്കുന്നവർ ആരായാലും അതിനെ ഞങ്ങൾ പാഠം പഠിപ്പിക്കും. പ്രത്യേകിച്ച് മോഹൻലാൽ ആരാധകർ.... ഓർമ്മിക്കുക