salim-kumar

കൊച്ചിയിൽ നടക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ മേള കോൺഗ്രസ് ബഹിഷ്‌കരിക്കും. എറണാകുളം എം പി ഹൈബിഈഡനാണ് ഇക്കാര്യം ഫേസ്‌ബുക്ക് വഴി അറിയിച്ചത്. സലിം കുമാറില്ലെങ്കിൽ ഞങ്ങളുമില്ലെന്നും കൊച്ചിയിൽ ഫിലിം ഫെസ്റ്റിവൽ കോൺഗ്രസ് ബഹിഷ്‌കരിക്കുന്നുവെന്നുമാണ് ഹൈബിയുടെ ഫേസ്‌ബുക്ക് കുറിപ്പ്.

തന്നെ ഐ എഫ് എഫ് കെ ഉദ്ഘാടന വേദിയിലേക്ക് അധികൃതർ ക്ഷണിച്ചില്ലെന്നും ഇതിനു പിന്നിൽ രാഷ്ട്രീയമാണെന്നും ചൂണ്ടിക്കാട്ടി സലിംകുമാർ ഇന്നലെയാണ് രംഗത്തെത്തിയത്. പിന്നീട് അക്കാഡമി ഇടപെട്ട് താരത്തെ ക്ഷണിച്ചുവെങ്കിലും പങ്കെടുക്കില്ലെന്ന നിലപാടിലാണ് സലിംകുമാർ.

സലിം കുമാറില്ലെങ്കിൽ ഞങ്ങളുമില്ല...

കൊച്ചിയിൽ ഫിലിം ഫെസ്റ്റിവൽ കോൺഗ്രസ് ബഹിഷ്കരിക്കുന്നു.

Posted by Hibi Eden on Tuesday, February 16, 2021