
പാടുകളും തഴമ്പുകളുമുള്ളവർക്ക് പലപ്പോഴും ആത്മവിശ്വാസക്കുറവുണ്ടാകുക സ്വാഭാവികമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവയെ മാറ്റിയെടുക്കാവുന്നതേയുള്ളൂ.ഒരു ചെറു നാരങ്ങാ രണ്ടായി മുറിച്ചെടുത്തു മുറിഭാഗം കൊണ്ടു തഴമ്പ് ഉള്ള ഭാഗത്ത് ദിവസത്തിൽ പലപ്രാവശ്യം ഉരസുക. ചുരുങ്ങിയത് രണ്ടാഴ്‌ചയെങ്കിലും ഇങ്ങനെ ചെയ്യണം. തീപൊള്ളലേറ്റാലുടനെ സോപ്പും പഞ്ചസാരയും ചേർത്ത് കുഴമ്പാക്കി പുരട്ടിയാൽ പൊള്ളൽ ശമിക്കും. ഇങ്ങനെ ചെയ്‌താൽ പാടുകൾ പതിയെ മാഞ്ഞുപോകും. ഒരു ടീസ്‌പൂൺ ഗോതമ്പ് പൊടിയും ഒരു ടീസ്‌പൂൺ ചെറുതേനും നന്നായി ചേർത്ത് കുരു ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക. കാലിന്റെ അടിഭാഗം നന്നായി കഴുകി വൃത്തിയാക്കി കശുവണ്ടി എണ്ണ ദിവസവും രാത്രിയിൽ പുരട്ടുക. ഗ്ലിസറിനും ശുദ്ധമായ വെളിച്ചെണ്ണയും സമാസമം യോജിപ്പിച്ച് ശരീരത്തിൽ പുരട്ടുക. പിന്നീടു കടലപ്പൊടി ഉപയോഗിച്ച് മെഴുക്കിളക്കുക. വ്രണം ഉള്ള ഭാഗത്ത് ശുദ്ധമായ തേൻ പുരട്ടുക. വ്രണം വേഗത്തിൽ ഉണങ്ങി കിട്ടും. തീപൊള്ളലിനും തേൻ നല്ല മരുന്നാണ്.