hair

മുടികൊഴിച്ചിൽ ഏവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. മുടിയുടെ സംരക്ഷണത്തെക്കുറിച്ച് തലപുകഞ്ഞ് ആലോചിക്കുകയും കണ്ണിൽ കണ്ട കേശ സംരക്ഷണ സംഗതികളൊക്കെ തല മറന്ന് തേക്കുന്നവരുമാണ് നമ്മൾ. മുടി അമിതമായി കൊഴിയുന്നത് പല കാരണങ്ങൾ കൊണ്ടാകാം. നമ്മുടെ ഭക്ഷണ രീതകളെ ഒന്ന് ശ്രദ്ധിച്ചാൽ തന്നെ മുടി നന്നായി വളരും. ഇതിനു പുറമേ ഹോർമോൺ വ്യതിയാനം, പുകവലി, ഉറക്കമില്ലായ്മ എന്നിവയും മുടിയുടെ വളർച്ചയെ മോശമായ രീതിയിൽ ബാധിക്കും. ആരോഗ്യമുള്ള മുടിയുടെ വളർച്ചക്ക് പോഷകാഹാരങ്ങളുടെ കുറവ് ഒരു പ്രധാന കാരണമാണ്. വിറ്റാമിൻ സി തലയോട്ടിയിലേക്കുള്ള രക്തയോട്ടത്തെ കൂട്ടുന്നതിനും ചെറിയ ഞരമ്പുകൾക്ക് ഉണർവേകുന്നതിനും സഹായിക്കുന്നു. വിറ്റാമിൻ സിയുടെ അഭാവം തലമുടിയിഴപ്പൊട്ടി പോകുന്നതിന് കാരണമാകുന്നു. പയർ ഉൾപ്പെടെയുള്ള ധാന്യങ്ങൾ അയൺ,സിങ്ക്,ബയോട്ടിൻ എന്നിവ ഏറ്റവുമധികമുള്ളത് ധാന്യങ്ങളിലാണ്. അതുകൊണ്ട് തന്നെ ഭക്ഷണരീതിയിൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആരോഗ്യം നൽകുന്നതോടൊപ്പം ആരോഗ്യമുള്ള മുടിയും നൽകുന്നു. ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും മുടിയിഴകൾക്ക് സംരക്ഷണവും ആരോഗ്യവും നൽകുന്നു. മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡൻസ് വിറ്റാമിൻ സിയുടെ ഉൽപ്പാദനത്തിന് കാരണമാകുന്നു. തലയോട്ടിക്ക് ആവശ്യമായ സംരക്ഷണം നൽകാൻ വിറ്റാമിൻ സി സഹായിക്കുന്നു. എന്നാൽ വിറ്റാമിൻ സിയുടെ അഭാവം താരൻ, തലചൊറിച്ചിൽ എന്നിവ‌യ്‌ക്കും കാരണമാകും. കോഴിയിറച്ചി മുടിയിഴക്ക് ശക്തിയും മുടിതഴച്ച് വളരുന്നതിനും ആവശ്യമായ വിറ്റാമിൻ ബി, പ്രോട്ടിൻ ,സിങ്ക് എന്നിവ ധാരാളമായ് കോഴിയിറച്ചിയിൽ അടങ്ങിയിട്ടുണ്ട്.

ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുക. ഇത് നിങ്ങളുടെ മുടിയുടെ വേരുമുതലുള്ള വളർച്ചയെ പരിപോഷിപ്പിക്കും. പാൽ ഉൽപന്നങ്ങളായ തൈര്, വെണ്ണ തുടങ്ങിയ പദാർത്ഥങ്ങൾ തലയ്‌ക്കു തണുപ്പു നൽകും. കട്ടതൈരും കേശ സംരക്ഷണത്തിന് നല്ലതാണ്. വിറ്റാമിൻ ഡി, ബി5 എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്.

പച്ചക്കറികളും പഴവർഗങ്ങളും ആഹാരത്തിൽ ധാരാളം ഉൾകൊള്ളിക്കുക. പ്രധാനമായും കാബേജ്, തക്കാളി, ചീര, പൈനാപ്പിൽ, ആപ്പിൾ മുതലായവ. ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിൽക്കുന്നതിനും രക്തയോട്ടത്തിനും സഹായിക്കും. ഇതുകൂടാതെ ഗ്രീൻ ടീ കുടിക്കുന്നതും ഉത്തമം. ഗ്രീൻടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളുന്നു. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. ഇതുകൂടാതെ പഞ്ചസാര കൂടുതൽ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ പാടേ ഒഴിവാക്കുക. കലോറി കൂടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷണം മുടിയുടേയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് ഉത്തമമല്ല.