tikaram-meena

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ കള‌ളവോട്ടിന് കൂട്ടുനിന്നാൽ നടപടിയുണ്ടാകുമെന്ന് ഓർമ്മിപ്പിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. പക്ഷപാതപരമായി ഉദ്യോഗസ്ഥർ പെരുമാറിയാൽ സസ്‌പെൻഡ് ചെയ്യുമെന്നും പ്രോസിക്യൂഷൻ നടപടികളുണ്ടാകുമെന്നും മീണ അറിയിച്ചു.

പോസ്‌റ്റൽ ബാല‌റ്റ് കൊണ്ടുപോകുന്ന സംഘത്തിൽ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകും. കാസർകോട് കള‌ളവോട്ട് രേഖപ്പെടുത്തിയതിനെതിരെ പ്രതികരിച്ച പ്രിസൈഡിംഗ് ഓഫീസർ കെ.എം ശ്രീകുമാറിനെ ടിക്കാറാം മീണ അഭിനന്ദിച്ചു. കള‌ളവോട്ട് തടയാൻ ശ്രമിക്കുന്നതിനിടെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും കാല് വെട്ടുമെന്ന് ഉദുമ എംഎൽഎ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ശ്രീകുമാർ വെളിപ്പെടുത്തിയത്.