
നടി നമിത പ്രമോദിന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളിലൊരാളാണ് ദിലീപിന്റെ മകൾ മീനാക്ഷി. നാദിർഷയുടെ മകളുടെ വിവാഹച്ചടങ്ങിനിടെയുള്ള ഇരുവരും ഡാൻസ് കളിക്കുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ മീനാക്ഷിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നമിതയെഴുതിയ ചെറിയൊരു കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. 'എടീ നമി ചേച്ചി, നീ വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷേ കൂടുതൽ സ്‌നേഹം എനിക്ക് വേണം' എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.
നാദിർഷയുടെ മകളുടെ വിവാഹ ചടങ്ങിനിടയുള്ള ഒരു ചിത്രമാണ് നമിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാദിർഷയുടെ മക്കളും ഇരുവരുടെയും അടുത്ത സുഹൃത്തുക്കളാണ്. കാവ്യയ്ക്കൊപ്പമുള്ള ഒരു ചിത്രവും നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.