
വസ്തുക്കൾ കൊണ്ട് സുന്ദരിയാകാം. ബ്യൂട്ടി പാർലർ വീട്ടിൽ തന്നെയാണെന്ന് കൂട്ടുകാരോട് കളി പറയുകയുമാവാം.വീട്ടിലെ ബ്ലീച്ചുകൾ മുഖത്തിന് തിളക്കം വർദ്ധിപ്പിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം ഫേസ് ബ്ലീച്ചാണ്. ബ്യൂട്ടി പാർലറുകളിൽ മിക്കവാറും ഉപയോഗിക്കുന്നത് കെമിക്കൽ കൂടിയ ബ്ലീച്ചിംഗായിരിക്കും. അത് ചർമ്മത്തിന് പല ദോഷങ്ങളും ഉണ്ടാക്കും. ബയോകെമിക്കൽ ബ്ലീച്ചുകളുണ്ടെങ്കിലും അതിന് വലിയ വില നൽകേണ്ടിവരും. അതുകൊണ്ടുതന്നെ ആരോഗ്യത്തിനും ദോഷം വരാത്ത പോക്കറ്റിന് നഷ്ടം വരാത്ത ഫേസ് ബ്ലീച്ച് വീട്ടിൽ തന്നെയുണ്ടാക്കാം.
സിട്രിക് ആഡിസ് ബ്ലീച്ച്
പുളി രസം അഥവാ സിട്രിക് ആസിഡ് ധാരാളമുള്ള ഏത് പഴവർഗവും ഉപയോഗിക്കാം. രണ്ട് ചെറുനാരങ്ങയുടെ നീരും വെള്ളരിക്ക വട്ടത്തിൽ മുറിച്ചതും നാല് സ്പൂൺ കടലമാവും ഏതെങ്കിലും പഴത്തിന്റെ ജ്യൂസും ചേർത്ത് ബ്ലീച്ച് ഉണ്ടാക്കാം.
പാടുകൾക്ക് ഇതാ ബെസ്റ്റ്
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് പേസ്റ്റാക്കി പുരട്ടാം. തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേർത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്. നാരങ്ങാനീരിൽ അൽപ്പം പാൽപ്പാട ചേർത്താൽ മികച്ച ബ്ലീച്ചിംഗ് ക്രീമായി. കറുത്ത പാടുകൾ മാറ്റി നിറം വർദ്ധിപ്പിക്കാൻ ഉത്തമം. മുഖക്കുരു, ചിക്കൻപോക്സ് വരുത്തിയ പാടുകൾ എന്നിവ ഒഴിവാക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. മസാജിംഗിന് ശേഷം ചന്ദനവും കസ്തൂരിമഞ്ഞളും തേനിൽ ചാലിച്ച് ചെറുതായി മസാജ് ചെയ്യുന്നത് മുഖകാന്തി വർദ്ധിപ്പിക്കും.
ചെറുനാരങ്ങാ സ്പെഷ്യൽ
മഞ്ഞൾപ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിയാൽ ചെറുചൂടുവെള്ളത്തിൽ കഴുകാം. വെള്ളരിക്കയും ചെറുനാരങ്ങയും ധാന്യമാവും ചേർത്ത് പുരട്ടാം. പഞ്ചസാരയിൽ ഒലിവ് ഓയിൽ ചേർത്താൽ മികച്ച ഫേസ് ബ്ലീച്ചാകും. തക്കാളിയും തൈരും ഓട്സും ചേർത്ത് പേസ്റ്റാക്കിയെടുക്കുക. ഇത് 20 മിനിട്ട് മുഖത്ത് വയ്ക്കണം.