hector

എം.ജി മോട്ടോഴ്സ് ഹെക്‌ടർ, ഹെക്‌ടർ പ്ലസ് മോഡലുകളുടെ സി.വി.ടി ഗിയർബോക്‌സ് മോഡൽ അവതരിപ്പിച്ചു. ഹെക്‌ടർ സി.വി.ടി. മോഡലിന് 16.52 ലക്ഷം രൂപ മുതൽ 18.10 ലക്ഷം രൂപയും ഹെക്‌ടർ പ്ലസ് സി.വി.ടിക്ക് 17.22 ലക്ഷം രൂപ മുതൽ 18.90 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില. പെട്രോൾ എൻജിൻ പതിപ്പിലെ സ്‌മാർട്ട്, ഷാർപ്പ് വേരിയന്റുകളിലാണ് സി.വി.ടി നൽകിയിട്ടുള്ളത്. മികച്ച ഡ്രൈവിംഗ് അനുഭവവും ഇന്ധനക്ഷ്മതയുമാണ് സി.വി.ടി ഉറപ്പുനൽകുന്നത്. ഹെക്‌ടറിന്റെ ഡ്യുവൽ ക്ലെച്ച് ട്രാൻസ്‌മിഷൻ മോഡലിന്റെ അതേ വിലയിൽ തന്നെയാണ് സി.വി.ടിയും എത്തിയിട്ടുള്ളത്. പുതിയ ട്രാൻസ്‌മിഷൻ നൽകിയതൊഴിച്ചാൽ മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.