dolly-

നാഗ്പൂരിലെ ഡോളിയെന്ന ചായക്കടക്കാരൻ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. പൊതുനിരത്തിൽ ഒരു ചെറിയ ചായത്തട്ടാണ് ഡോളിയുടേത്. എന്നാൽ ഒരു ഫൈവ് സ്റ്റാർ ഷെഫിനെപ്പോലെ ലുക്കിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. നീട്ടി വളർത്തി സ്‌ട്രെയിറ്റ് ചെയ്‌തെടുത്ത മുടിയിൽ ചായം തേച്ച് ചെവിയിൽ ബ്ളൂടൂത്ത് വച്ച് ഫുൾടൈം ബിസിയാണ് കക്ഷി. വേഗത്തിൽ ഗ്ലാസിലേക്ക് ചായ പകരുന്നതും, പണം നൽകുന്നവർക്ക് അതിവേഗം പണം വാങ്ങുന്നതിന് മുൻപേ ബാലൻസ് കൈയ്യിൽ വച്ചുകൊടുത്തുമെല്ലാം ഡോളി കാഴ്ചക്കാരുടെ കൈയ്യടി നേടുന്നു. ഈ വേഗത്തിന്റെ രഹസ്യം ഡോളി വീഡിയോയിൽ പങ്കുവയ്ക്കുന്നുമുണ്ട്. തമിഴ് ആക്ഷൻ പടങ്ങൾ സ്ഥിരമായി താൻ കാണുമെന്നും രജനീകാന്തിന്റെ ബിഗ് ഫാനാണ് താനെന്നും ഡോളി പറയുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഡോളിയെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. അതേസമയം ചായയടിക്കുന്നതിലെ വൃത്തിക്കുറവ് ചൂണ്ടിക്കാട്ടുകയാണ് ചിലർ.