
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. നവാഗതനായ ഷിബു ബഷീർ ആണ് സംവിധാനം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും.മമ്മൂട്ടി ചിത്രത്തിന് മുരളി ഗോപി തിരക്കഥ ഒരുക്കുന്നത് ആദ്യമാണ് മുരളിഗോപി തിരക്കഥ എഴുതി വിജയ് ബാബു നിർമിക്കുന്ന മറ്റൊരു ചിത്രമാണ് തീർപ്പ്. ലൂസിഫറിനുശേഷം മുരളി ഗോപി രചന നിർവഹിക്കുന്ന ചിത്രവുമാണിത്. മുരളിഗോപിയും രതീഷ് അമ്പാട്ടും വിജയ് ബാബുവും ചേർന്നാണ് തീർപ്പ് നിർമിക്കുന്നത്.രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.