telengana-cm

ഹൈദരാബാദ്: ഇഷ്‌ടദേവതയായ യെല്ലമ്മയ്‌ക്ക് സമർപ്പിച്ചത് രണ്ടര കിലോ ഭാരമുള‌ള തനി സ്വർണത്തിൽ തീർത്ത സാരി. നാടുനീളെ പാർട്ടി പ്രവർത്തകരുടെ ആഘോഷം പുറമെ ജീവിതകഥ പറയുന്ന ത്രിഡി സിനിമ പ്രദർശനം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷമാണ് ഇങ്ങനെയെല്ലാം.

ക്ഷേത്രത്തിൽ രണ്ടര കിലോ ഭാരമുള‌ള സാരി സമർപ്പിച്ചത് റാവുവിന്റെ മകളും ലെജിസ്ളേ‌റ്റീവ് കൗൺസിൽ അംഗവുമായ കെ. കവിതയും മൃഗസംരക്ഷണ വകുപ്പ് മന്ത്രി തലസാനി ശ്രീനിവാസ്‌ യാദവും ചേർന്നാണ്. ചന്ദ്രശേഖർ റാവുവിനെ പ്രീതിപ്പെടുത്താനുള‌ള മന്ത്രിയുടെ ഇന്നത്തെ പരിപാടികളിൽ ഒന്ന് മാത്രമാണിത്. ക്ഷേത്രങ്ങളിൽ മാത്രമല്ല മുസ്ളിം, ക്രിസ്‌ത്യൻ ദേവാലയങ്ങളിലും യാദവ് പ്രാർത്ഥിച്ചു.

റാവുവിനെ പ്രീതിപ്പെടുത്താൻ മരുമകൻ സന്തോഷ്‌ കുമാറും ഒട്ടും പിന്നിലല്ല. ബോളിവുഡ്, ചലച്ചിത്ര താരങ്ങളെയും മറ്റ് പ്രധാന വ്യക്തികളെയും ചേർത്ത് ഒരുകോടി മരത്തൈകൾ നടുന്ന ചടങ്ങ് സന്തോഷ് സംഘടിപ്പിച്ചു. നിലവിൽ രാജ്യസഭാംഗമാണ് സന്തോഷ്. തെലങ്കാനയിൽ മാത്രമല്ല അടുത്തുള‌ള ആന്ധ്രപ്രദേശിലും റാവുവിന്റെ പിറന്നാൾ ആഘോഷിക്കുന്നുണ്ട്. കിഴക്കൻ ഗോദാവരി ജില്ലയിൽ ഒരു പുഷ്‌പ നഴ്‌സറിയിൽ പൂക്കൾ ചേർത്ത് കെ.ചന്ദ്രശേഖരിന്റെ രൂപമുണ്ടാക്കി.

Today is @TelanganaCMO #KCR's birthday; here's a nursery/ garden in #EastGodavari #AndhraPradesh that's conveying birthday wishes with the colours of flowers and plants @ndtv @ndtvindia pic.twitter.com/wvt7aA0lku

— Uma Sudhir (@umasudhir) February 17, 2021

ചന്ദ്രശേഖർ റാവുവിന്റെ മകൻ കെ.ടി രാമറാവു തെലങ്കാനയുടെ മുഖ്യമന്ത്രിയാകുമെന്ന് മുൻപ് ജനങ്ങൾക്കിടയിൽ സംസാരമുണ്ടായിരുന്നു. എന്നാൽ ചന്ദ്രശേഖർ റാവു ഇത് നിഷേധിച്ചിരുന്നു. അടുത്ത പത്ത് വർഷത്തേക്ക് താൻ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തുണ്ടാകുക എന്നാണ് ചന്ദ്രശേഖർ അന്ന് അഭിപ്രായപ്പെട്ടത്.