
രക്തധമനികളിലുണ്ടാക്കുന്ന മർദ്ദം അമിതമാകുന്ന അവസ്ഥയാണ് ഹൈപ്പർ ടെൻഷൻ. പ്രായമായവരിലും യുവാക്കളിലും ഇത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഏറി വരുന്നു. പ്രമേഹം, മദ്യപാനം, പുകവലി, അമിത മാനസിക സമ്മർദ്ദം , അനാരോഗ്യകരമായ ഭക്ഷണ രീതികൾ എന്നിവയാണ് പ്രധാനമായും ഇതിന്റെ കാരണങ്ങൾ. തലവേദന, ശ്വാസംമുട്ടൽ, അമിതമായ വിയർപ്പ്, കാഴ്ചയ്ക്ക് മങ്ങൽ, ശരീരമാസകലം പെരുപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഹൈപ്പർ ടെൻഷൻ നിയന്ത്രിച്ച് നിറുത്തിയില്ലെങ്കിൽ അത് ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു. ഹൈപ്പർ ടെൻഷനുള്ളവർ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കുക. എണ്ണ, ഉപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. ചിട്ടയായി വ്യായാമം ഒരു പരിധി വരെ ബി.പി നിയന്ത്രിച്ച് നിറുത്താൻ സഹായിക്കും. ഹൈപ്പർ ടെൻഷൻ ഉള്ളവർ വിദഗ്ധ ഡോക്ടറിന്റെ ഉപദേശം തേടേണ്ടതാണ്.