
ബിടെക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മൃദുൽനായർ സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സമ്പൂർണ വെ ബ്സീരിസ് ഇൻസ്റ്റാഗ്രാമം ഒടിടി റിലീസിന് ഒരുങ്ങുന്നു. ദീപക് പറമ്പോൽ, ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, സുബീഷ് സുധി, സാബുമോൻ, അലൻസിയർ, ഗായത്രി സുരേഷ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഒാൺലൈൻ പ്ളാറ്റ്ഫോമായ നീസ്ട്രീം വഴിയാണ് സീരിസ് സ്ട്രീം ചെയ്യുന്നത്.സണ്ണി വയ്ൻ, സിദ്ധാർത്ഥ് മേനോൻ, ഡെയ് ൻ ഡേവിഡ്, അദിതി രവി,സ്രിന്ധ, സാനിയ അയ്യപ്പൻ എന്നിവർ അതിഥി വേഷത്തിലെത്തുന്നു.