
വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിൽ സിജു വിത്സന് നായികയായി മറാത്തി, കന്നട താരം കയാദു ലോഹർ എത്തുന്നു. കയാദുവിന്റെ ആദ്യ മലയാള ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ശ്രീഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ ആറാട്ടുപുഴ വേലായുധപണിക്കർ എന്ന നായക കഥാപാത്രത്തെയാണ് സിജു വിത്സൺ അവതരിപ്പിക്കുന്നത്.വിനയന്റെയും സിജു വിത്സണിന്റെയും കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണിത്.ചെമ്പൻ വിനോദ് ജോസ്,അനൂപ് മേനോൻ, ദുർഗകൃഷ്ണ, ദീപ്തി സതി, സുധീർ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, ജോണി ആന്റണി, ജാഫർ ഇടുക്കി, സെന്തിൽകൃഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്ഥിടികം ജോർജ്, തുടങ്ങി വൻതാരനിരയുണ്ട്. ആലപ്പുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ഷാജികുമാറാണ് ഛായാഗ്രാഹകൻ.