
മോഹൻലാലിന്റെ മകൾ മായയുടെ (വിസ്മയ മോഹൻലാൽ) പുസ്തകമായ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാർഡസ്റ്റ് പുറത്തിറങ്ങിയ വേളയിൽ മായയ്ക്ക് ആശംസയർപ്പിച്ചുകൊണ്ട് കുട്ടിക്കാലത്തെ രസകരമായ ഓർമ്മകൾ പങ്കുവച്ച് നടൻ ദുൽഖർ സൽമാൻ. വിസ്മയയുടെ ഒന്നാം പിറന്നാൾ ആഘോഷവേളയിലുണ്ടായ സംഭവമാണ് ദുൽഖർ ഓർത്തെടുത്ത് ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നത്.
ചെന്നൈയിലെ താജ് കോരമാണ്ടലിൽ അവളുടെ ആദ്യ പിന്നറാൾ ദിനമായിരുന്നു അന്ന്. അച്ഛനും അമ്മയും അവൾക്കായി ഗംഭീരപാർട്ടിയാണ് സംഘടിപ്പിച്ചിരുന്നത്. ഏറെ മനോഹരമായ സ്വർണനിറത്തിലുളള ഒരു വസ്ത്രമായിരുന്നു അവൾ ധരിച്ചിരുന്നത്. പക്ഷേ, ആഘോഷങ്ങൾ ആരംഭിച്ചപ്പോൾ മായയെ കാണാനില്ല. തിരക്കിയപ്പോൾ അവൾ ഉറങ്ങിപ്പോയെന്ന് അമ്മ പറഞ്ഞു. പിറന്നാളുകാരി ഉറങ്ങിപ്പോയ പാർട്ടി എന്നനിലയിൽ ഞാൻ എപ്പോഴും അതോർക്കും.
ഇപ്പോൾ എല്ലാവരും വളർന്നു. അവർ സ്വന്തം വഴികൾ തിരഞ്ഞെടുത്തുകഴിഞ്ഞു. പിറന്നാൾ ദിനത്തിൽ ഉറങ്ങിയ കുട്ടി ഇന്നൊരു എഴുത്തുകാരിയാണ്. ചിന്തകളും കവിതകളും കുത്തിക്കുറിക്കലുകളുമാണ് പുസ്തകത്തിലുളളത്. അവളുടെ ചിന്തകളെയും കാഴ്പ്പാടുകളെയും ജീവിതാനുഭവങ്ങളെക്കുറിച്ചും അത്ഭുതകരമായ ഉൾക്കാഴ്ച നൽകുന്നതാണ് ആ പുസ്തകം. അത് എന്റെ ഏറ്റവും പ്രിയങ്കരങ്ങളിലൊന്നാണ്. നിനക്ക് എന്റെ എല്ലാവിധ ആശംസകളും... ആദ്യ പുസ്തകത്തിന്റെ വിജയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പാർട്ടിയിൽ ദയവായി നേരത്തെ ഉറങ്ങരുത് എന്ന് തമാശരൂപേണയുളള ഉപദേശവും ദുർഖർ നൽകുന്നുണ്ട്.
My oldest fondest memory of Maya (Vismaya Mohanlal) is of her first birthday at the Taj Coramandel in Chennai. It was a...
Posted by Dulquer Salmaan on Wednesday, 17 February 2021