aa

മ​ര​ട് ​ഫ്ളാറ്റ് ​പൊ​ളി​ക്ക​ൽ​ ​പ​ശ്ചാ​ത്ത​ല​മാ​ക്കി​ ​ക​ണ്ണ​ൻ​ ​താ​മ​ര​ക്കു​ളം​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മ​ര​ട് 357​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​റി​ലീ​സിം​ഗ് ​എ​റ​ണാ​കു​ളം​ ​മു​ൻ​സി​ഫ് ​കോ​ട​തി​ ​ത​ട​ഞ്ഞു.​സി​നി​മ​യു​ടെ​ ​ട്രെ​യി​ലറോ​ ​ഭാ​ഗ​ങ്ങ​ളോ​ ​റീ​ലി​സ് ​ചെ​യ്യ​രു​തെ​ന്നും​ ​മു​ൻ​സി​ഫ് ​കോ​ട​തി​യു​ടെ​ ​ഉ​ത്ത​ര​വി​ലു​ണ്ട്.​ ​മ​ര​ടി​ലെ​ ​പൊ​ളി​ച്ച​ ​ഫ്ളാ​റ്റു​ക​ളു​ടെ​ ​നി​ർ​മാ​താ​ക്ക​ൾ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ന​ട​പ​ടി.​ ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന​ ​മ​ര​ട് ​കേ​സി​ന്റെ​ ​വി​ചാ​ര​ണ​യെ​ ​സി​നി​മ​ ​ബാ​ധി​ക്കു​മെ​ന്നാ​ണ് ​ഫ്ളാറ്റ് ​നി​ർ​മാ​താ​ക്ക​ളു​ടെ​ ​വാ​ദം.​ ​സി​നി​മ​യു​ടെ​ ​നി​ർ​മാ​താ​ക്ക​ൾ​ക്ക് ​നി​ക്ഷി​പ്ത​ ​താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും​ ​ഹ​ർ​ജി​ക്കാ​ർ​ ​ആ​രോ​പി​ക്കു​ന്നു.
എ​ന്നാ​ൽ​ ​സി​നി​മ​യി​ൽ​ ​പൊ​ളി​​​ച്ച​ ​ഫ്ളാ​റ്റ് ​നി​ർ​മാ​താ​ക്ക​ൾ​ ​പ​റ​യു​ന്ന​ ​പോ​ലെ​ ​അ​വ​രെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​ ​ഒ​രു​ ​രം​ഗം​ ​പോ​ലും​ ​ഇ​ല്ല​ന്ന് ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​ൻ​ ​ക​ണ്ണ​ൻ​ ​താ​മ​ര​ക്കു​ളം​ ​പ​റ​ഞ്ഞു.ഈ​ ​മാ​സം​ 19​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്താ​നി​രു​ന്ന​ ​ചി​ത്ര​മാ​ണ് ​മ​ര​ട് 357.​ ​ദി​നേ​ശ് ​പ​ള്ള​ത്തി​ന്റേ​താ​ണ് ​തി​ര​ക്ക​ഥ.​ ​അ​നൂ​പ് ​മേ​നോ​ൻ,​ ​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി​​,​ ​നൂ​റി​​​ൻ​ ​ഷെ​രീ​ഫ്,​ ​മ​നോ​ജ് ​കെ​ ​ജ​യ​ൻ,​ ​ബൈ​ജു​ ​സ​ന്തോ​ഷ്,​ ​സാ​ജി​ൽ​ ​സു​ദ​ർ​ശ​ൻ,​ ​സെ​ന്തി​ൽ​ ​കൃ​ഷ്ണ,​ ​സു​ധീ​ഷ്,​ ​ഹ​രീ​ഷ് ​ക​ണാ​ര​ൻ,​ ​കൈ​ലാ​ഷ്,​ ​ശ്രീ​ജി​ത്ത് ​ര​വി,​ ​ജ​യ​ൻ​ ​ചേ​ർ​ത്ത​ല,​ ​സ​ര​യു​ ​തു​ട​ങ്ങി​ ​വ​ലി​യ​ ​താ​ര​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട് ​ചി​ത്ര​ത്തി​ൽ.​ ​അ​ബാം​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ബ്ര​ഹാം​ ​മാ​ത്യു​വും​ ​സ്വ​ർ​ണ്ണ​ല​യ​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​ദ​ർ​ശ​ൻ​ ​കാ​ഞ്ഞി​രം​കു​ള​വും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.