cryptic-pregnancy

ജക്കാർത്ത: കാറ്റ് തന്നെ ഗർഭിണിയാക്കിയെന്നും ഒരു മണിക്കൂറിന് ശേഷം പ്രസവിച്ചെന്നുമുള്ള വിചിത്രവാദവുമായി ഇന്തോനേഷ്യൻ യുവതി. ഇരുപത്തഞ്ചുകാരിയായ സിതി സെയ്‌ന കഴിഞ്ഞയാഴ്ചയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് ശേഷം ഞാൻ വീട്ടിലെ സ്വീകരണ മുറിയിൽ ഇരിക്കുമ്പോൾ ശക്തമായ കാറ്റ് വീശി. കാറ്റ് എന്നെ കടന്നുപോയി. 15 മിനിട്ടു കഴിഞ്ഞതോടെ വയറുവേദന അനുഭവപ്പെട്ടു.ഇത് അസഹ്യമായതോടെ അടുത്തുള്ള ക്ലിനിക്കിലേക്ക് പോയി.' ഇവിടെ വച്ച് ഞാൻ പ്രസവിച്ചു - സിതി പറഞ്ഞു.

സംഭവം അറിഞ്ഞതോടെ നിരവധി പേരാണ് സിതിയേയും കുഞ്ഞിനേയും കാണാനെത്തുന്നത്. ആരോഗ്യപ്രവർത്തകരും ഇവരെ സന്ദർശിച്ചു. എല്ലാവരോടും കാറ്റടിച്ചതുമൂലമാണ് താൻ ഗർഭിണിയാണെന്ന വാദം സിതി ആവർത്തിച്ചു.

പ്രസവിക്കുന്നത് വരെ ഗർഭിണിയാണോയെന്ന് തിരിച്ചറിയാത്ത ക്രിപ്റ്റിക്‌ പ്രഗ്നന്‍സി എന്ന അവസ്ഥയാണ് സിതിയുടെതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. സിതിയുടെ വാദം തീർത്തും അസംബന്ധം ആണെന്നും ആരോഗ്യപ്രവർത്തകർ കൂട്ടിച്ചേർത്തു.