rihanna

വാഷിംഗ്ടൺ: കർഷകസമരത്തെ അനുകൂലിച്ച് രംഗത്തെത്തിയ ലോകപ്രശസ്ത പോപ് ഗായിക റിഹാനയുടെ നഗ്ന ഫോട്ടോഷൂട്ടിനെതിരെ സൈബർ ആക്രമണം രൂക്ഷം. ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഫേസ്ബുക്കിനും ട്വിറ്ററിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിന്ദു ദൈവമായ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത മാല ധരിച്ചാണ് ടോപ്‌ലെസ് ഫോട്ടോയ്ക്ക് റിഹാന പോസ് ചെയ്തിരിക്കുന്നത്. ഇത് ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും പോളിസിക്ക് എതിരാണെന്നും മത വികാരം വ്രണപ്പെടുത്തുന്നവ പോസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നുമാണ് ഒരു വിഭാഗം ഇന്ത്യക്കാർ സമൂഹമാദ്ധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

ബി.ജെ.പി, വിശ്വ ഹിന്ദു പരിഷത്ത് എന്നിവരും റിഹാനയുടെ ഫോട്ടോയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.