
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതർ കുറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാഴ്ച കൊണ്ട് 6.3 ശതമാനം കുറവ് കൊവിഡ് ബാധിതരിൽ ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കൊവിഡ് വാക്സിനുകൾ സ്വീകരിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ചുള്ള തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ ഒഴിവാക്കണം. സമൂഹ സുരക്ഷയെ മറികടക്കുന്ന പ്രവർത്തിയെ അനുകൂലിക്കാനാകില്ല. ആശങ്കാ രീതിയിൽ വൈറസിന് ജനിതക വ്യതിയാനം ഉണ്ടാകുന്നു എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് സാധാരണമാണെന്നും പഠനവിധേയമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ ജില്ലകളിലെയും സാമ്പിളുകൾ പഠന വിധേയമാക്കുന്നുണ്ട്. ജനിതക വ്യതിയാനം അപകടകരമായ സ്ഥിതി ഉണ്ടാക്കും എന്ന ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. പഠനകൾ നടക്കുന്നതേയുള്ളു. വാർത്തകൾ നൽകമ്പോൾ അനാവശ്യമായ ഭീതി പരത്തരുത്. ശാസ്ത്രീയമായ കാര്യങ്ങൾ സാധാരണക്കാരണക്കാരന് മനസിലാകുന്ന രീതിയിൽ വിശദീകരിച്ച് ബോധവത്കരണം നടത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.