
തിരുവനന്തപുരം: മികച്ച കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതിപ്രകാരം 249 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. താനൂർ, പട്ടാമ്പി, കോങ്ങാട്, കൊല്ലങ്കോട്, കല്ലമ്പലം എന്നീ പുതിയ ഫയർ സ്റ്റേഷനുകൾക്കായി 65 തസ്തികകളും പുതുതായി സൃഷ്ടിക്കുന്നതിൽ ഉൾപ്പെടുന്നു. ഉള്ളൂർ, മാവൂർ, ചീമേനി, പനമരം, വൈത്തിരി, രാജാക്കാട്, ആറന്മുള, പാലോട്, നേരിയമംഗലം പുതിയ ഫയർ സ്റ്റേഷനുകൾ നിർമ്മിക്കും.
അഹാഡ്സ് നിറുത്തലാക്കുന്നത് വരെ തുടർന്ന ആദിവാസിവിഭാഗക്കാരായ 32 സാക്ഷരതാ ഇൻസ്ട്രക്ടർമാർക്ക് സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് വനം വകുപ്പിലും തദ്ദേശഭരണ വകുപ്പിലും നിയമനം നൽകും.
തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി യൂണിറ്റ് തുടങ്ങാൻ ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തിക. ഇതിലേക്ക് രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്സ്, രണ്ടാം ഗ്രേഡ് ഹോസ്പിറ്റൽ അറ്റന്റൻഡ്, ഒന്നാം ഗ്രേഡ് അറ്റന്റൻഡ്, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരെ സ്ഥാപനത്തിനകത്ത് നിന്നോ കരാറടിസ്ഥാനത്തിലോ നിയമിക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് അനുമതി.
24 എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികകൾ അപ്ഗ്രേഡ് ചെയ്യും. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഓരോ തസ്തികകൾ. 250 തടവുകാർ വരെയുള്ള ജയിലുകളിൽ കൗൺസിലറുടെ ഒരു തസ്തിക (പരമാവധി 5).
മറ്റുള്ളവ
സെന്റർ ഫോർ കണ്ടിന്യുയിംഗ് എഡ്യൂക്കേഷൻ: 22
 സർക്കാർ സംഗീത കോളേജുകൾ: 14 ജൂനിയർ ലക്ചറർ, 3 ലക്ചറർ
മണ്ണൂത്തി സ്റ്റേറ്റ് ബയോ കൺട്രോൾ ലാബ്: 9 സ്ഥിരം തൊഴിലാളികൾ
 ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവ്വകലാശാല: 30 അനദ്ധ്യാപക തസ്തികകൾ
ഇതിൽ 24 എണ്ണം പുതിയത്. 6 തസ്തികകൾ റീ ഡെസിഗ്നേറ്റ് ചെയ്യും
കോഴിക്കോട് ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്: 7 അസി. പ്രൊഫസർ
കോഴിക്കോട് കോർപറേഷനിൽ രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ: 20