kk

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പി.എസ്.സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കുന്നതിന് മദ്ധ്യസ്ഥ ചർച്ചകളുമായി വീണ്ടും ഡി.വൈ.എഫ്..ഐ നേതൃത്വം. രണ്ടാം തവണയാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ ഉദ്യോഗാർത്ഥികളുമായി ചർച്ച നടക്കുന്നത്.

ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുമായിട്ടാണ് ഡി.വൈ.എഫ്‌.ഐ നേതാക്കൾ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് ചർച്ച നടത്തിയത്. സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമം തുടരുമെന്ന് ഡി.വൈ.എഫ്‌..ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ചർച്ചകൾക്ക് ശേഷം പറഞ്ഞു. ഉദ്യോഗാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും ഡി.വൈ.എഫ്‌.ഐ ഓഫീസിലേക്ക് വരാമെന്നും അവരെ കേൾക്കാൻ തങ്ങൾ തയ്യാറാണെന്നും സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച എ.എ.റഹീമിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് ചർച്ച നടന്നെങ്കിലും ഒരു ഒത്തുതീർപ്പിലെത്താൻ സാധിച്ചിരുന്നില്ല.