
പുതുച്ചേരി: മത്സ്യത്തൊഴിലാളി സ്ത്രീയുടെ പരാതി രാഹുൽ ഗാന്ധിക്ക് തെറ്റായി വിവർത്തനം ചെയ്തുകൊടുത്ത പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ നടപടി വിവാദത്തിൽ. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി പുതുച്ചേരിയിൽനടത്തുന്ന സന്ദർശനത്തിനിടെയായിരുന്നു നാരായണസ്വാമി തെറ്റായ വിവരം ധരിപ്പിച്ചത്. നിവാർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കഷ്ടതകളിൽ തങ്ങളെ സഹായിക്കാൻ ആരുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പോലും സംഭവസ്ഥലത്ത് സന്ദർശനം നടത്തിയില്ലെന്നുമായിരുന്നു സ്ത്രീയുടെ പരാതി. എന്നാൽ ചുഴലിക്കാറ്റിനെ തുടർന്ന് സർക്കാർ സ്വീകരിച്ച നടപടികളെ സ്ത്രീ പ്രശംസിക്കുകയാണെന്ന് നാരായണസ്വാമി രാഹുൽ ഗാന്ധിയെ ധരിപ്പിക്കുകയായിരുന്നു.
പുതുച്ചേരി സന്ദർശനത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുമായി സംവാദം നടത്തിയ രാഹുലിന് മത്സ്യത്തൊഴിലാളികൾപറഞ്ഞ കാര്യങ്ങൾ മൊഴിമാറ്റിക്കൊടുത്തിരുന്നത് മുഖ്യമന്ത്രിയായിരുന്നു. സംവാദത്തിനിടയിൽ ഒരു സ്ത്രീ നിവാർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കഷ്ടതകളിൽ തങ്ങളെ സഹായിക്കാൻ ആരുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പോലും സംഭവസ്ഥലത്ത് സന്ദർശനം നടത്തിയില്ലെന്നും പരാതിപ്പെട്ടു. എന്നാൽ ചുഴലിക്കാറ്റിനെ തുടർന്ന് സർക്കാർ സ്വീകരിച്ച നടപടികളെ സ്ത്രീ പ്രശംസിക്കുകയാണെന്നാണ് നാരായണസ്വാമി രാഹുൽ ഗാന്ധിയെ ധരിപ്പിച്ചത്. 'നിവാർ ചുഴലിക്കാറ്റിന്റെ സമയത്ത് താൻ (നാരായണസ്വാമി) സംഭവസ്ഥലത്ത് സന്ദർശനം നടത്തിയെന്നും അവർക്ക് ആശ്വാസം നൽകിയെന്നും മുഖ്യമന്ത്രി പറയുകയായിരുന്നു.
Aandavan 🙏
— C T Ravi 🇮🇳 ಸಿ ಟಿ ರವಿ (@CTRavi_BJP) February 17, 2021
CONgress leaders seem to be competing with Rahul Gandhi in telling lies !
Elderly Woman in Tamil: Government did not help us during cyclone.
Puducherry CM Narayanaswamy to Rahul: She is thanking me for visiting her during cyclone and providing relief 😂 pic.twitter.com/G503woWDQA
സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച ബി.ജെ.പി. നേതാവ് സി.ടി. രവി നുണകൾ പറയുന്നതിൽ രാഹുൽ ഗാന്ധിയുമായി കോൺഗ്രസ് നേതാക്കൾ മത്സരത്തിലാണെന്നാണ് തോന്നുന്നതെന്ന് ട്വിറ്ററിൽ കുറിച്ചു. കർണാടകയിൽ നിന്നുളള ബി.ജെ.പി. രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖറും നാരായണസ്വാമിയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തി.
One more lie from Rahul’s roadtrip of lies in #Puducherry
— Rajeev Chandrasekhar 🇮🇳 (@rajeev_mp) February 17, 2021
Old lady says you hvnt visited us after Cyclone
Rahuls CM Narayanswamy translates - lady is saying I visited her during Cyclone n gave relief 😅😂🤷🏻♂️🤮@BJP4Puducherry @ShriSamiNathanhttps://t.co/46E6S0u0wN