
ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ക്യാപ്റ്റൻ സതീഷ് ശർമ അന്തരിച്ചു. 73 വയസായിരുന്നു. ബുധനാഴ്ച ഗോവയിലായിരുന്നു അന്ത്യം. വെളളിയാഴ്ച ഡൽഹിയിൽ അദ്ദേഹത്തിന്റെ അന്ത്യ കർമങ്ങൾ നടക്കുമെന്ന് മകൻ സമീർ അറിയിച്ചു.
1993-96 കാലയളവിൽ പി.വി. നരസിംഹറാവു മന്ത്രി സഭയിൽ പെട്രോളിയം ആൻഡ് നാച്ച്യുറൽ ഗ്യാസ് മന്ത്രിയായി ശർമ സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം മൂന്ന് തവണ ലോക്സഭാ എം.പിയായിരുന്നു.