
പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വർത്തമാനം,ആർക്കറിയാം എന്നീ ചിത്രങ്ങൾ മാർച്ച് 12ന് എത്തും. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനം ജെഎൻയു വിലെ വിദ്യാർത്ഥി സമരം പ്രമേയമാക്കിയ സിനിമയാണ്. 
ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാർത്ഥിയെയാണ് പാർവതി അവതരിപ്പിക്കുന്നത്. റോഷൻ മാത്യു, സിദ്ധിഖ്, നിർമൽ പാലാഴി എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ആർക്കറിയാം ലോക് ഡൗൺ പശ്ചാത്തലമാകുന്ന സിനിമയാണ്.  ബിജു മേനോൻ 72 കാരനായ റിട്ട. അദ്ധ്യാപകന്റെ വേഷത്തിൽ എത്തുന്നു. ഷറഫുദ്ദീനാണ് മറ്റൊരു താരം.