valayar-case

കൊച്ചി: വാളയാർ കേസ് ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് പത്ത് ദിവസത്തിനുളളിൽ സി ബി ഐ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു.

പാലക്കാട് വാളയാറിൽ രണ്ട് പെൺകുട്ടിളെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലാണ് സംസ്ഥാന സർക്കാർ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ സി ബി ഐ ഇതുവരെ അന്വേഷണം ഏറ്റെടുത്തിട്ടില്ല. സി ബി ഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് മരിച്ച പെൺകുട്ടികളുടെ മാതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി നടപടി ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരിന്നു.