ksu

തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അനുഭാവം പ്രകടിപ്പിച്ച് കെ എസ് യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ വൻ സംഘർഷം. പെൺകുട്ടികൾ ഉൾപ്പടെയുളളവരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹയുടെ തലയ്ക്ക് പൊലീസിന്റെ ലാത്തിയടിയിൽ ഗുരുതരമായി പരിക്കേറ്റു. സെക്രട്ടറിയേറ്റിനുളളിലേക്ക് ചാടിക്കടക്കാൻ കെ എസ് യു പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതിനെത്തുടർന്ന് പൊലീസിനുനേരെ കെ എസ് യു പ്രവർത്തകർ കസേരയും വടികളും വലിച്ചെറിഞ്ഞു.