suppression-of-women

ഗാ​സ​:​ ​പു​രു​ഷ​ ​ര​ക്ഷി​താ​വി​ന്റെ​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​സ്ത്രീ​ക​ൾ​ ​യാ​ത്ര​ ​ചെ​യ്യാ​ൻ​ ​പാ​ടി​ല്ലെ​ന്ന് ​പാ​ല​സ്തീ​നി​ലെ​ ​ഗാ​സ​ ​കോ​ട​തി.​ ​ഹ​മാ​സ് ​അ​ധി​കാ​രം​ ​പി​ടി​ച്ചെ​ടു​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​സ്ര​യേ​ലും​ ​ഈ​ജി​പ്തും​ ​ഗാ​സ​ ​പ്ര​ദേ​ശ​ത്തി​ന​ക​ത്തും​ ​പു​റ​ത്തും​ ​സ​ഞ്ച​രി​ക്കു​ന്ന​തി​ന് ​ധാ​രാ​ളം​ ​വി​ല​ക്കു​ക​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ശ​രി​യ​ ​ജു​ഡി​ഷ്യ​ൽ​ ​കൗ​ൺ​സി​ൽ​ ​ഞാ​യ​റാ​ഴ്ച​ ​പു​റ​ത്തി​റ​ക്കി​യ​ ​പ്ര​സ്താ​വ​ന​യി​ലാ​ണ് ​സ്ത്രീ​ക​ൾ​ക്കു​ള്ള​ ​യാ​ത്രാ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളെ​ ​പ​റ്റി​ ​പ​റ​യു​ന്ന​ത്.
അ​വി​വാ​ഹി​ത​യാ​യ​ ​സ്ത്രീ​യാ​ണെ​ങ്കി​ൽ​ ​അ​ച്ഛ​നോ​ ​വീ​ട്ടി​ലെ​ ​മു​തി​ർ​ന്ന​ ​പു​രു​ഷ​നോ​ ​യാ​ത്രാ​നു​മ​തി​ ​ന​ൽ​ക​ണം.​ ​ഇ​ത് ​കോ​ട​തി​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​യാ​ത്ര​ ​ചെ​യ്യു​മ്പോ​ൾ​ ​പു​രു​ഷ​ൻ​ ​ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്ന് ​നി​ര്‍​ബ​ന്ധ​മി​ല്ല.​ ​വി​വാ​ഹി​ത​യാ​യ​ ​സ്ത്രീ​യാ​ണെ​ങ്കി​ൽ​ ​ഭ​ർ​ത്താ​വി​ന്റെ​ ​അ​നു​മ​തി​ ​വാ​ങ്ങ​ണം.
'​മു​തി​ർ​ന്ന​വ​ർ​ക്ക് ​തു​ല്യാ​വ​കാ​ശ​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​പാ​ല​സ്തീ​ൻ​ ​അ​ടി​സ്ഥാ​ന​ ​നി​യ​മ​ത്തെ​ ​ഈ​ ​വി​ധി​ ​ലം​ഘി​ക്കു​ന്നു​വെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ന്ന​തി​ൽ​ ​പി​ന്നോ​ട്ട് ​പോ​കു​ന്നെ​ന്നു​മാ​ണ് ​ഗാ​സ​യി​ലെ​ ​സ്ത്രീ​ ​വി​മോ​ച​ക​ ​പ്ര​വ​ർ​ത്ത​ക​യാ​യ​ ​സൈ​ന​ബ് ​അ​ൽ​ ​ഹൊ​നൈ​മി​ ​ഈ​ ​വി​ധി​യെ​ക്കു​റി​ച്ച് ​പ​റ​യു​ന്ന​ത്.