kennel

തിരുവനന്തപുരം: സംശയം തോന്നിയ ഒരാൾ തന്റെ അടുത്തുകൂടി നീങ്ങുന്നത് ആ നായ ശ്രദ്ധിച്ചു. പിന്നെ ശൗര്യത്തോടെ അയാൾക്കു നേരെ കുതിച്ചെത്തി. തന്നെ കണ്ട് മാറാൻ ശ്രമിച്ചയാളെ നിമിഷനേരം കൊണ്ട് അവൻ കീഴടക്കി. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസുകാർ നായയെ പിടിച്ചുമാ‌റ്റി. കൃത്യമായി പഠിപ്പിച്ച കാര്യം ചെയ്‌ത നായയെ അയാളും പൊലീസുകാരും തട്ടി അഭിനന്ദിച്ചു. 15 ബെൽജിയം മെല്ലിനോയിസ് നായ്‌ക്കളടങ്ങിയ കേരള പൊലീസിന്റെ ശ്വാനസേനയായ 'കേരള പൊലീസ് കെ 9 സ്‌ക്വാഡി'ന്റെ പാസിംഗ് ഔട്ട് പരേഡിലെ പരീശീലന രംഗമായിരുന്നു മുൻപ് പറഞ്ഞതെല്ലാം.

നല്ല ബുദ്ധിശക്തിയും ശൗര്യവുമുള‌ള നായ ഇനമാണ് ബെൽജിയം മെല്ലിനോയിസ്. മോഷണം, കൊലപാതകം എന്നിങ്ങനെയുള‌ള കേസുകൾ അന്വേഷിക്കാൻ മാത്രമല്ല പ്രകൃതി ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനും നല്ല ഘ്രാണശക്‌തിയുള‌ള ഇവയുടെ സേവനം ഇനി പൊലീസിന് ലഭ്യമാകും. പെട്ടിമുടി ദുരന്തസ്ഥലത്ത് മരണമടഞ്ഞവരെ കണ്ടെത്താൻ സഹായിച്ച 'മായ' എന്ന നായയും പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.

അൽ ഖ്വയിദ നേതാവ് ഒസാമ ബിൻലാദൻ, അബൂബക്കർ അൽ ബാ‌ഗ്‌ദാദി എന്നിവരെ കണ്ടെത്താനും കീഴടക്കാനും അമേരിക്കൻ സേനക്ക് സഹായമായ നായ ഇനമാണ് ബെൽജിയം മെല്ലിനോയിസ്. എഡിജിപി മനോജ് എബ്രഹാം പാസിംഗ്ഔട്ട് പരേഡിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്‌തു.

The Passing Out Parade of the "Kerala Police K9 Squad" consisting of 15 Belgian Malinois dogs today(17-02-21), put up a...

Posted by Manoj Abraham IPS on Wednesday, 17 February 2021