e-sreedharan

മെട്രോമാൻ ഇ ശ്രീധരൻ ബി ജെ പിയിൽ ചേരുന്നതിനെ പരിഹസിച്ച് എഴുത്തുകാരൻ എൻ എസ് മാധവൻ. 'പാലങ്ങൾ നിർമ്മിക്കുകയും ടണലുകൾ കുഴിക്കുകയും ചെയ്യുന്ന മനുഷ്യനാണ് ശ്രീധരൻ. പാലം നിർമ്മിക്കലിന് വിട. ഇനി കുഴിക്കൽ മാത്രമേ കാണൂ' എന്നാണ് മാധവന്റെ ട്വിറ്ററിലൂടെയുളള പരിഹാസം.

ശ്രീധരൻ പാർട്ടിയിൽ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇന്ന് പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം ഇ ശ്രീധരനെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.കഴിഞ്ഞ 10വർഷമായി താൻ കേരളത്തിലുണ്ടെന്നും മറ്റുപല കക്ഷികളും നാടിനുവേണ്ടിയല്ല പാർട്ടിക്കുവേണ്ടിയാണ് പലതും ചെയ്യുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ബി ജെ പി.. അതിനാലാണ് ബി ജെ പിയിൽ ചേരാൻ തീരുമാനിച്ചതെന്നായിരുന്നു ശ്രീധരന്റെ പ്രതികരണം.പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയും പാലാരിവട്ടം പാലം നിർമ്മാണവും പൂർത്തിയായിവരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരുമായി ഔദ്യോഗിക ബന്ധം തുടരില്ലെന്ന സൂചനയും ശ്രീധരൻ നൽകിയിട്ടുണ്ട്.

E Sreedharan built bridges and dug tunnels. Now on, good bye bridges, only digging 🤦 https://t.co/c0z4HMscFh

— N.S. Madhavan (@NSMlive) February 18, 2021