
അന്ന ബെൻ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ഹെലന്റെ തമിഴ് റീമേക്ക് അൻപിർക്കിനിയാളിൽ ഹെലനായി കീർത്തി പാണ്ഡ്യൻ. നടൻ അരുൾ പാണ്ഡ്യന്റെ മകളാണ് കീർത്തി. അരുൾ പാണ്ഡ്യനാണ് ഹെലനിൽ ലാൽ അവതരിപ്പിച്ച കഥാപത്രം തമിഴ് റീമേക്കിൽ അഭിനയിക്കുന്നത്. അരുൾ പാണ്ഡ്യൻസ് ഹോം ബാനർ എ ആൻഡ് ബി ഗ്രൂപ്പാണ് ചിത്രത്തിന്റെ നിർമ്മാണം. മോഹൻലാൽ ചിത്രമായ ശ്രദ്ധയിൽ വില്ലൻ വേഷം അവതരിപ്പിച്ചിട്ടുണ്ട്. അരുൾ പാണ്ഡ്യൻ.
ഗോകുലാണ് തമിഴ് റീമേക്ക് സംവിധാനം ചെയ്യുന്നത്. ബോണി കപൂറാണ് ഹെലന്റെ ഹിന്ദി റീമേക്ക് റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. ബോണി കപൂർ അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ മകൾ ജൻവിയായിരിക്കും ഹെലനായി എത്തുക.