
കൊച്ചി: വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ചെവികൊടുക്കാതെ തുടർച്ചയായ പത്താം നാളിലും എണ്ണക്കമ്പനികൾ ഇന്ധന വില കൂട്ടി. തിരുവനന്തപുരത്ത് ഇന്നലെ പെട്രോളിന് 34 പൈസ വർദ്ധിച്ച് വില 91.76 രൂപയായി. 34 പൈസ വർദ്ധിച്ച് 86.27 രൂപയാണ് ഡീസൽ വില. എറണാകുളമൊഴികെ മറ്റെല്ലാ ജില്ലകളിലും പെട്രോൾ വില 90 രൂപ കടന്നു. 89.77 രൂപയായിരുന്നു ഇന്നലെ എറണാകുളത്തെ വില.
10 ദിവസത്തിനിടെ പെട്രോളിന് കൂടിയത് ₹2.9, ഡീസലിന് ₹3.31
100 കടന്ന് രാജസ്ഥാനും
മദ്ധ്യപ്രദേശും
രാജസ്ഥാന് പിന്നാലെ മദ്ധ്യപ്രദേശിലും പെട്രോൾ വില 100 രൂപ കടന്നു. ഇവിടങ്ങളിൽ സംസ്ഥാന വില്പന നികുതി താരതമ്യേന കൂടുതലായതാണ് കാരണം. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പെട്രോളിന് 100.13 രൂപയും മദ്ധ്യപ്രദേശിലെ അനുപ്പൂരിൽ 100.25 രൂപയുമാണ് വില.