
വാഷിംഗ്ടൺ: വൈറ്റ് ഹൗസിലെ താമസത്തെക്കുറിച്ച് വിവരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആ സ്വർണ്ണക്കൂട്ടിലെ താമസം താൻ കുറച്ച് ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നുവെന്നാണ് ബൈഡൻ പറഞ്ഞത്. ടൗൺ ഹാളിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലപ്പോൾ രാവിലെ ഏഴുന്നേറ്റ് ഞാൻ ജില്ലിനോട് ചോദിക്കും, ഏത് നരകത്തിലാണ് നമ്മളിപ്പോൾ ഉള്ളതെന്ന് -വൈറ്റ് ഹൗസിലെ താമസത്തെ കുറിച്ച് ബൈഡൻ തമാശരൂപേണ പറഞ്ഞു. പ്രസിഡന്റിന്റെ ജോലികളിലേക്ക് താൻ ഇറങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.