
ഇസ്ലമാബാദ്: നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്‍സായിക്കെതിരെ വീണ്ടും വധഭീഷണിയുമായി താലിബാൻ. ഒൻപത് വർഷം മുൻപ് മലാലയെ വെടിവച്ചുകൊല്ലാൻ ശ്രമിച്ച കേസി
ലെ പ്രതിയായ പാക് താലിബാൻ ഭീകരൻ ഇഹ്സാനുല്ല ഇഹ്സാൻ ആണ് ട്വിറ്ററിലൂടെ വധഭീഷണി മുഴക്കിയത്. "തിരികെ വീട്ടിലേക്ക് വരൂ. നിന്നോടും പിതാവിനോടും കണക്ക് തീർക്കാനുണ്ട്. ഇത്തവണ പിഴവ് പറ്റില്ല" എന്ന് ഉറുദു ഭാഷയിലായിരുന്നു ട്വീറ്റ്. ഈ അക്കൗണ്ട് ട്വിറ്റർ സ്ഥിരമായി പൂട്ടി. സംഭവത്തിൽ പ്രതികരണവുമായി മലാലയും രംഗത്തെത്തിയിട്ടുണ്ട്.
"എന്നെ ആക്രമിച്ചതിന്റെയും നിരപരാധികളുടെ ജീവനെടുത്തതിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്തത് തെഹ്‍രിക് ഇ താലിബാന്റെ മുന്‍ വക്താവാണ്. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുന്നു. എങ്ങനെയാണ് ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും സേനയും മറുപടി പറയണം"- മലാല ആവശ്യപ്പെട്ടു.